കോഴിക്കോട്: എൻഎസ്എസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എൻഎസ്എസ് വോളണ്ടിയർമാരുടെ സംഭാവനയായി വെള്ളിമാട്കുന്ന് ഉദയം ഹോമിലേക്ക് 40 കസേരകൾ സമ്മാനിച്ചു.
ദേവഗിരി കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ് കസേരകൾ കൈമാറി. എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. ഷൈനി കെ. മാത്യു, ഡോ. നിജേഷ് കെ. ജെയിംസ്, എൻഎസ്എസ് സെക്രട്ടറി ഗൗതം ജഗത് എന്നിവർ നേതൃത്വം നൽകി.